പെ​രു​വ: മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ മൂ​ര്‍​ക്കാ​ട്ടു​പ​ടി​യി​ല്‍ ആ​രം​ഭി​ച്ച ജ​ന​കീയ കാ​ര്‍​ഷി​ക വി​പ​ണി​യു​ടെ ഉദ്ഘാടനം മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ നിർവഹിച്ചു. ക​ര്‍​ഷ​ക​ര്‍​ക്ക് അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ എ​ത്തി​ച്ചു വി​ല്‍​ക്കാ​നും പൊ​തു​ജ​നങ്ങ​ള്‍​ക്ക് അ​വ വാ​ങ്ങാനു​മു​ള്ള അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മു​ട്ട​ക്കോ​ഴി​യും കൂ​ടും കോ​ഴി​ത്തീ​റ്റ​യും ഇ​വി​ടെ ല​ഭി​ക്കും. കോ​ഴിമു​ട്ട​ക​ള്‍ ക​ര്‍​ഷ​ക​രി​ല്‍നി​ന്നു സം​ഭ​രി​ക്കു​ക​യും ചെ​യ്യും.

യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​സ്. ശ​ര​ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​ബി​ന്‍ മാ​ത്യു, പ​ഞ്ചാ​യ​ത്തം​ഗം കെ. ​ആ​ര്‍.​സ​ജീ​വ​ന്‍, മു​ള​ക്കു​ളം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ണ്‍, കൃ​ഷി അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ര്‍ ആ​ര്‍. സ്വ​പ്ന, കൃ​ഷി ഓ​ഫീ​സ​ര്‍ സ​ൽമ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍ സു​രേ​ഷ്, ജോ​ര്‍​ജ് മു​ല്ല​ക്ക​ര തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.