കുറു​പ്പ​ന്ത​റ: മേ​ല്‍​പാ​ല​ത്തി​നെ​തി​രേ കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്ന കേ​സ് ത​ള്ളി. ഏ​റെക്കാല​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം കു​റു​പ്പ​ന്ത​റ റെ​യി​ല്‍​വേ മേ​ല്‍​പാല​ത്തി​നു വ​ഴി തെ​ളി​യു​ന്നു. മേ​ല്‍​പാലം നി​ര്‍​മാ​ണ​ത്തി​നു ത​ട​സവാ​ദമുന്ന​യി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളാ​യ ര​ണ്ടുപേ​രാ​ണ് മേ​ല്‍​പാല​ത്തി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്ന​ത്.

ഇ​തു കോ​ട​തി ത​ള്ളി​യ​തോ​ടെ​യാ​ണ് പാ​ലം ന​ട​പ​ടി​ക​ള്‍​ക്ക് വീ​ണ്ടും ജീ​വ​ന്‍ വ​യ്ക്കു​ന്ന​ത്. ഒ​ന്നോ, ര​ണ്ടോ ക​ക്ഷി​ക​ള്‍​ക്കുവേ​ണ്ടി മേ​ല്‍​പാ​ലം നി​ര്‍​മാ​ണം വേ​ണ്ടെ​ന്നുവ​യ്ക്കാ​നാ​കി​ല്ലെ​ന്നു കോ​ട​തി നി​രീ​ക്ഷി​ച്ചു. ഹൈ​ക്കോ​ട​തി​യി​ലെ ജ​സ്റ്റീ​സ് മു​ര​ളി പു​രു​ഷോ​ത്ത​മ​നാ​ണു വാ​ദം പൂ​ര്‍​ത്തി​യാ​ക്കി വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

റെ​യി​ല്‍​വേ​യു​ടെ ന​യ​മ​നു​സ​രി​ച്ച് എ​ല്ലാ ല​വ​ല്‍ ക്രോ​സു​ക​ളും നീ​ക്കി മേ​ല്‍​പാ​ല​മോ, അ​ടി​പ്പാത​യോ നി​ര്‍​മി​ക്കാ​നാ​ണ് ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. പൊ​തു​ജ​ന​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്ക് ഇ​ത് അ​ത്യാ​വ​ശ​മാ​ണെ​ന്നും റെ​യി​ല്‍​വേ​യു​ടെ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ആ​ല​പ്പു​ഴ - മ​ധു​ര മി​നി ഹൈ​വേ​യി​ല്‍ കു​റു​പ്പ​ന്ത​റ​യി​ലു​ള്ള റെ​യി​ല്‍​വേ​യു​ടെ ല​വ​ല്‍​ക്രോ​സില്‍ മേ​ല്‍​പാലം നി​ര്‍​മി​ക്കു​ന്ന​തി​നാ​യി 2018ല്‍ ​കി​ഫ്ബി​യി​ല്‍നി​ന്നു 30.56 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് റെ​യി​ല്‍​വേ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം ജി​എ​ഡി സ​മ​ര്‍​പി​ക്കു​ക​യും 2023 ല്‍ ​ജി​എ​ഡി​ക്ക് (ജ​ന​റ​ല്‍ അ​റേ​ഞ്ച്മെ​ന്‍റ്​സ് ഡ്രോ​യിം​ഗ് ഇ​ന്‍ ക​ണ്‍​സ്ട്ര​ക്‌ഷന്‍ ഏ​രി​യ) റെ​യി​ല്‍​വേ അം​ഗീ​കാ​രം ല​ഭി​ക്കു​ക​യും ചെ​യ്തു.

പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ച​തോ​ടെ പൊ​ന്നും​വി​ല ന​ട​പ​ടി​യ​നു​സ​രി​ച്ചു നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ പു​റ​പ്പെ​ടു​വി​ച്ചു സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ ത്തി​യാ​ക്കി സ്ഥ​ല വി​ല​യും കെ​ട്ടി​ടവി​ല നി​ര്‍​ണ​യ​വും ന​ട​ത്തി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് സ​മീ​പ​വാ​സി​ക​ളാ​യ ര​ണ്ടു​പേ​ര്‍ കോ​ട​തി​യി​ല്‍ കേ​സ് ഫ​യ​ല്‍ ചെ​യ്ത​ത്. തു​ട​ര്‍​ന്ന് 2021 ല്‍ ​റെ​യി​ല്‍​വേ​യോ​ട് ഇ​നി​യൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു വ​രെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​രു​തെ​ന്നു കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തോ​ടെ മേ​ല്‍​പാ​ലം നി​ര്‍​മാ​ണ​ത്തി​ന്‍റെ തു​ട​ര്‍ന​ട​പ​ടി​ക​ള്‍ നി​ല​യ്ക്കു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ സ​ര്‍​ക്കാ​രി​നും റെ​യി​ല്‍​വേ​ക്കു​മൊ​പ്പം മാ​ഞ്ഞൂ​ര്‍ വി​ക​സ​ന​സ​മി​തി​യും കേ​സി​ല്‍ ക​ക്ഷി ചേ​ര്‍​ന്നു.

2024 ഫെ​ബ്രു​വ​രി 26ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച മേ​ല്‍​പാ​ല​ങ്ങ​ളി​ല്‍ കു​റു​പ്പ​ന്ത​റ മേ​ല്‍​പാല​വും ഉ​ള്‍​പ്പെട്ടി​രു​ന്നെ​ങ്കി​ലും കേ​സ് മൂ​ലം ന​ട​പ​ടി​ക​ള്‍ നീ​ണ്ടുപോ​കുക​യാ​യി​രു​ന്നു. മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ല്‍ കു​തി​പ്പേ​കു​മെ​ന്ന് ക​രു​തു​ന്ന കു​റു​പ്പ​ന്ത​റ റെ​യി​ല്‍​വേ മേ​ല്‍​പാ​ലം പൂ​ര്‍​ത്തി​യാ​കു​ന്ന​തി​നൊ​പ്പം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ വി​ക​സ​ന​വും ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.