ക​രി​മ​ണ്ണൂ​ർ: നെ​യ്യ​ശേ​രി-തോ​ക്കു​ന്പ​ൻ സാ​ഡി​ൽ റോ​ഡി​ന്‍റെ നി​ർ​മാ​ണം ത​ട​ഞ്ഞ് കാ​ളി​യാ​ർ റേ​ഞ്ച് ഓ​ഫീ​സ​ർ ടി.​കെ.​ മ​നോ​ജ് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​തി​നെ​തി​രേ പ്ര​തി​ഷേ​ധം വ്യാ​പ​കം. വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ സ​മ​ര​മാ​രം​ഭി​ക്കു​മെ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി. ഏ​റെ വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നും ശ്ര​മ​ത്തി​നു മൊ​ടു​വി​ലാ​ണ് 27 കി​ലോ​മീ​റ്റ​ർ ദൂ​രം ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ക​രി​മ​ണ്ണൂ​ർ, വ​ണ്ണ​പ്പു​റം ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും ഇ​ത് വ​ഴിതെ​ളി​ക്കും.

തൊ​മ്മ​ൻ​കു​ത്ത്, ആ​ന​യാ​ടി​കു​ത്ത്, മീ​നു​ളി​യാ​ൻ​പാ​റ, കോ​ട്ട​പ്പാ​റ തു​ട​ങ്ങി​യ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ​ക്ക​രി​കി​ലൂ​ടെ​യാ​ണ് റോ​ഡ് ക​ട​ന്നു പോ​കു​ന്ന​ത്. അ​തി​നാ​ൽ ഇ​വി​ടെ​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് വേ​ഗ​ത്തി​ൽ എ​ത്താ​നാ​കും. ഇ​തി​നു പു​റ​മെ കൂ​ടു​ത​ൽ പേ​രെ ഈ ​വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നും ക​ഴി​യും.

നാ​ര​ങ്ങാ​നം ഭാ​ഗ​ത്ത് അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തിനി​ന്ന മ​ര​ങ്ങ​ൾ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ അ​നു​മ​തി പ്ര​കാ​രം നാ​ട്ടു​കാ​ർ വെ​ട്ടി റോ​ഡ​രി​കി​ൽ ഇ​ട്ട​തി​നെത്തു​ട​ർ​ന്നാ​ണ് നി​ർ​മാ​ണം ത​ട​ഞ്ഞ് വ​നംവ​കു​പ്പ് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കാ​ൻ കാ​ര​ണം. സം​ഭ​വ​ത്തി​ൽ കെഎ​സ്ടി​പി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക​രാ​റു​കാ​ർ​ക്കു​മെ​തി​രേ വ​നംവ​കു​പ്പ് കേ​സെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​രോ​ട് ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ന​ൽ​കി. എ​ന്നാ​ൽ ഇ​വ​ർ ഹാ​ജ​രാ​യി​ല്ല. കേ​സു​മാ​യി ഇ​വ​ർ സ​ഹ​ക​രി​ക്കാ​ത്ത​തും വ​നംവ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യി.

ഇ​തി​നി​ടെ നി​ർ​മാ​ണം ത​ട​ഞ്ഞു​ള്ള സ്റ്റോ​പ്പ് മെ​മ്മോ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി യു​ഡി​എ​ഫ് നേ​താ​ക്ക​ൾ കോ​ത​മം​ഗ​ലം ഡി​എ​ഫ്ഒ പി.​യു.​ സാ​ജു​വി​നെ സ​ന്ദ​ർ​ശി​ച്ചു. പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശപ്ര​കാ​ര​മാ​ണ് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ഡി​എ​ഫ്ഒ​യെ സ​ന്ദ​ർ​ശി​ച്ച​ത്. താ​ൻ അ​റി​യാ​തെ​യാ​ണ് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​തെ​ന്ന് ഇ​ദ്ദേ​ഹം അ​റി​യി​ച്ച​താ​യി യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ​യും ഡി​എ​ഫ്ഒ​യെ വി​ളി​ച്ച് സ്റ്റോ​പ്പ് മെ​മ്മോ പി​ൻ​വ​ലി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഷൈ​നി റെ​ജി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ. ബി​ജു, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​എം.​ ഇ​ല്യാ​സ്, ക​ണ്‍​വീ​ന​ർ ബേ​ബി വ​ട്ട​ക്കു​ന്നേ​ൽ, സെ​ക്ര​ട്ട​റി സ​ണ്ണി ക​ള​പ്പു​ര​യ്ക്ക​ൽ എ​ന്നി​വ​രാ​ണ് ഡിഎ​ഫ്ഒ​യെ സ​ന്ദ​ർ​ശിച്ച​ത്.

സ്റ്റോ​പ്പ് മെ​മ്മോ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ റേ​ഞ്ച് ഓ​ഫീ​സ് ഉ​പ​രോ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മര​ത്തി​ലേ​ക്ക് നീങ്ങു​മെ​ന്ന് എ​ൽ​ഡി എ​ഫ് നേ​താ​വ് ഷി​ജോ സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.

റോ​ഡ് നി​ർ​മാ​ണം ത​ട​സ​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യമ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും സ്റ്റോ​പ്പ് മെ​മ്മോ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് എ​കെ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​മാ​രം​ഭി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ ഫാ.​ ജയിം​സ് ഐ​ക്ക​ര​മ​റ്റം, സോ​ജ​ൻ കു​ന്നുംപു​റ​ത്ത് എ​ന്നി​വ​ർ പ​റ​ഞ്ഞു.