മറ്റക്കര പോളിടെക്നിക്കിൽ പൂര്‍വവിദ്യാര്‍ഥി സംഗമം
1493921
Thursday, January 9, 2025 11:01 PM IST
മറ്റക്കര: ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ കലാലയ മുറ്റത്ത് ഒത്തുകൂടി. മറ്റക്കര പോളിടെക്നിക്കിലെ 1997-2000 ബാച്ചിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് രജതജൂബിലി വര്‍ഷത്തില്‍ ഒത്തുചേര്‍ന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ചേര്‍ന്ന നൂറോളം പേര് പങ്കെടുത്ത ചടങ്ങില്‍ അധ്യാപകര്‍ക്ക് ഗുരുദക്ഷിണ നല്‍കിയാണ് സംഗമം ആരംഭിച്ചത്.
രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളജിന് വിദ്യാര്‍ഥികളുടെ സംഭാവനയായി ഡിജിറ്റല്‍ ലൈബ്രറി സമര്‍പ്പിച്ചു. പരിപാടികള്‍ക്ക് രഞ്ജിത്ത് ജോണ്‍, മുരളി ജി. നായര്‍, പി.കെ. സുനിത തുടങ്ങിയവര്‍ നേതൃത്വം നൽകി.