അതിരമ്പുഴ പള്ളിയിൽ നവദിന തിരുനാളൊരുക്കം ഇന്നു മുതൽ
1493967
Friday, January 10, 2025 12:01 AM IST
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ 19 മുതൽ ഫെബ്രുവരി ഒന്നു വരെ നടക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് മുന്നോടിയായുള്ള ഒമ്പതു ദിവസത്തെ തിരുനാളൊരുക്ക ശുശ്രൂഷകൾ ഇന്ന് ആരംഭിച്ച് 18ന് സമാപിക്കും.
ഇന്ന് രാവിലെ ആറിന് വിശുദ്ധ കുർബാന, ഏഴിന് ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന. നാളെ രാവിലെ ആറിന് വിശുദ്ധ കുർബാന, ഏഴിന് ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന. ഞായറാഴ്ച രാവിലെ ആറിന് വിശുദ്ധ കുർബാന, തുടർന്ന് ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, 7.45ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.15ന് ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, 6.15ന് വിശുദ്ധ കുർബാന. 13 മുതൽ 18 വരെ എല്ലാ ദിവസവും രാവിലെ ആറിന് വിശുദ്ധ കുർബാന, ഏഴിന് ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന. വൈകുന്നേരം അഞ്ചിന് ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന.
19ന് കൊടിയേറ്റ്
19ന് രാവിലെ 7.15ന് വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റുന്നതോടെ 14 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. 20ന് വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രശസ്തമായ തിരുസ്വരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കും. 20 മുതൽ 23 വരെ ദേശക്കഴുന്നുകൾ നടക്കും. മുമ്പ് ദേശക്കഴുന്നുകൾക്കു ശേഷം നടന്നിരുന്ന കലാപരിപാടികൾ ഇത്തവണ 28 മുതൽ 31 വരെ നടക്കും. ഈ വർഷം നാലു ദിവസവും ഗാനമേളകളാണ്.
24, 25 പ്രധാന
തിരുനാൾ ദിനങ്ങൾ
24, 25 ദിവസങ്ങളിലാണ് പ്രധാന തിരുനാൾ ആഘോഷങ്ങൾ . 24ന് വൈകുന്നേരം നഗര പ്രദക്ഷിണവും 25നു രാവിലെ റാസ അർപ്പണവും വൈകുന്നേരം തിരുനാൾ പ്രദക്ഷിണവും തുടർന്ന് പ്രശസ്തമായ അതിരമ്പുഴ വെടിക്കെട്ടും നടക്കും.
ഫെബ്രുവരി ഒന്നിന്
എട്ടാമിടം
ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ തിരുനാളിന് കൊടിയിറങ്ങും. അന്ന് രാത്രിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം അൾത്താരയിൽ പുനഃപ്രതിഷ്ഠിക്കും.