വൈക്കം നടേൽ പള്ളിയിൽ തിരുനാളിന് ഇന്ന് കൊടിയേറും
1493895
Thursday, January 9, 2025 7:03 AM IST
വൈക്കം: വൈക്കം ലിറ്റിൽ ഫ്ലവർ പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളിന് ഇന്ന് കൊടിയേറും.
ഇന്ന് വൈകുന്നേരം 5.30ന് വിശുദ്ധ കുർബാന. കാർമികൻ ഫാ. ഫ്രെഡികോട്ടൂർ, 6.45ന് ഫൊറോന വികാരി റവ ഡോ. ബർക്കുമാൻസ് കൊടയ്ക്കലിന്റെ മുഖ്യ കാർമികത്വത്തിൽ തിരുനാളിന് കൊടിയേറ്റും.
നാളെരാവിലെ 6.30ന് വിശുദ്ധ കുർബാന ഫാ. വർഗീസ്പാലാട്ടി വൈകുന്നേരം 4.30ന് പൊതുആരാധന ഫാ. ഡെൽവിൻമുലൻ. 5.30ന് ദിവ്യകാരുണ്യ സന്ദേശം, ദിവ്യകാരുണ്യ പ്രദക്ഷിണം ഫാ.പോൾ മോറേലി.11ന് രാവിലെ 6.30ന് വിശുദ്ധ കുർബാന ഫാ. സെബാസ്റ്റ്യൻ മനയ്ക്കപ്പറമ്പിൽ.
വൈകുന്നേരം അഞ്ചിന് വെൽഫെയർ സെന്ററിൽ വിശുദ്ധ കുർബാന ഫാ. ജോയിപ്ലാക്കൽ, പ്രസംഗം ഫാ.മാർട്ടിൻ ശങ്കുരിയ്ക്കൽ.തിരുനാൾ ദിനമായ 12ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന. വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന ഫാ.വിൽസൺ കൊടുങ്ങുക്കാരൻ കാർമികത്വം വഹിക്കും. തിരുനാൾ സന്ദേശം ഫാ.ഏബ്രഹാം ഓലിയാപ്പുറം. തുടർന്ന് തിരുനാൾ പ്രദക്ഷിണം. 13ന് മരിച്ചവരുടെ ഓർമ്മദിനം. വൈകുന്നേരം ആറിന് വിശുദ്ധകുർബാന, സെമിത്തേരിയിൽ ഒപ്പീസ്.
തിരുനാൾ പരിപാടികൾക്ക് വികാരി ഫാ. സെബാസ്റ്റ്യൻ നാഴിമ്പാറ,കൺവീനർ റോയിവർഗീസ് ചക്കനാട്ട്, വൈസ് ചെയർമാൻ റീജസ്തോമസ് കണ്ടത്തി പറമ്പിൽ, കൈക്കാരൻമാരായ ബാബുചക്കനാട്ട്, ആൻറണി ജോർജ് വാതപ്പള്ളി, പ്രസുദേന്തി നിഖിൽ ജോർജ് കോലേഴത്ത് തുടങ്ങിയവർ നേതൃത്വം നൽകും.