മാർ ആഗസ്തീനോസ് കോളജിൽ ദേശീയ സെമിനാര്‍
1493920
Thursday, January 9, 2025 11:01 PM IST
രാമപുരം: മാര്‍ ആഗസ്തീനോസ് കോളജ് ബയോടെക്നോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ ദേശീയ സെമിനാര്‍ നടത്തി.
വിവിധ ശാസ്ത്ര മേഖലകളില്‍ ബയോടെക്നോളജിയുടെ മുന്നേറ്റങ്ങള്‍ എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ആര്‍സിസി അസോസിയേറ്റ് പ്രഫ. ഡോ. സി. ഗുരുവായൂരപ്പന് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ. ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. ഡോ. ഉമ അലി (ആര്‍ജിസിബി), ഡോ. എം. ഗിരിലാല്‍ (സെന്റ് ഗിറ്റ്സ് കോളജ്, പത്താമുട്ടം) എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോസഫ് ആലഞ്ചേരില്‍, സിജി ജേക്കബ്, ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. എന്‍.കെ. സജേഷ്കുമാര്‍, കോ-ഓര്‍ഡിനേറ്റര്‍ മനേഷ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.