കോ​ട്ട​യം: ഇ​ന്നോ​വ വാ​ഹ​ന​ത്തി​ന്‍റെ പേ​രി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തു​ക​യും വ​ണ്ടി​ചെ​ക്ക് ന​ല്‍കി പ​റ്റി​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ശി​ക്ഷ ശ​രി​വ​ച്ച് സെ​ഷ​ന്‍സ് കോ​ട​തി. കോ​ട്ട​യം ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് മൂ​ന്നാം കോ​ട​തി ശി​ക്ഷി​ച്ച പ​ള്ളി​ക്ക​ത്തോ​ട് ആ​നി​ക്കാ​ട് പ​ള്ളി​ത്താ​ഴെ ആ​ലീ​സ് ചാ​ക്കോ​യു​ടെ പി​ഴ ശി​ക്ഷ​യാ​ണ് സെ​ഷ​ന്‍സ് കോ​ട​തി ശ​രി​വ​ച്ച​ത്.

കോ​ട്ട​യം വ​ട​വാ​തൂ​ര്‍ വ​ടാ​മ​റ്റ​ത്തി​ല്‍ വി.​സി. ചാ​ണ്ടി ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കേ​സി​ല്‍ വി​ധി. മ​ജി​സ്ട്രേ​റ്റ് കോ​ട​തി വി​ധി​ച്ച 3.85 ല​ക്ഷം രൂ​പ പി​ഴ അ​ട​യ്ക്കു​ന്ന​തി​നും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ട് മാ​സം ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നു​മു​ള്ള ശി​ക്ഷ​യാ​ണു കോ​ട​തി ശ​രി​വ​ച്ച​ത്.

അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി ജ​ഡ്ജി ജെ. ​നാ​സ​റാ​ണു വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ണ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ സി​റി​ല്‍ തോ​മ​സും വി.​സി. ചാ​ണ്ടി​ക്കു വേ​ണ്ടി വി​നു ജേ​ക്ക​ബ് മാ​ത്യു​വും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.