പട്ടികജാതി യുവതികള്‍ക്ക് സൗജന്യ പിഎസ്സി പരിശീലനം
1494180
Friday, January 10, 2025 7:22 AM IST
ചങ്ങനാശേരി: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പട്ടികജാതി യുവതികള്‍ക്കായി സൗജന്യ പിഎസ്സി പരിശീലന ക്ലാസ് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് പരിശീലന ക്ലാസ് നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പായിപ്പാട്, തൃക്കൊടിത്താനം, മാടപ്പള്ളി, വാകത്താനം, വാഴപ്പള്ളി പഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ക്കായാണ് പരിശീലന ക്ലാസ് ആരംഭിച്ചത്. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അജിത്ത് കുമാര്‍, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ ലൈസാമ്മ ആന്റണി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അലക്സാണ്ടര്‍ പ്രാക്കുഴി, വിനു ജോബ്, ബിന്ദു ജോസഫ്, ബ്ലോക്ക് സെക്രട്ടറി വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.