മകരസംക്രമ മഹോത്സവം ഇന്ന് തുടങ്ങും
1493897
Thursday, January 9, 2025 7:03 AM IST
കടുത്തുരുത്തി: കല്ലറ ശാരദാ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മകരസംക്രമ മഹോത്സവം ഒമ്പത് മുതല്‍ 14 വരെയുള്ള തീയതികളില്‍ നടക്കും. ഇന്ന് രാത്രി 7.30 ന് ക്ഷേത്രംതന്ത്രി പറവൂര്‍ രാകേഷ് തന്ത്രികളുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റും.
എട്ടിന് വൈക്കം ഡിവൈഎസ്പി സിബിച്ചന് ജോസഫ് കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നൃത്തം, കൈകൊട്ടിക്കളി. പത്തിന് രാവിലെ എട്ടിന് ദേവീഭാഗവത പാരായണം, രാത്രി ഏഴിന് ദേശതാലം, എട്ടിന് വീരനാട്യം, 11 ന് രാത്രി ഏഴിന് ദേശതാലം, എട്ടിന് ഗാനമേള, 12 ന് രാവിലെ 11 ന് ഓട്ടന്തുള്ളല്, രാത്രി ഏഴിന് ദേശതാലം, എട്ടിന് നാടകം. 13 ന് വൈകൂന്നേരം അഞ്ചിന് കല്ലറപ്പൂരം. ഏഴ് ഗജരാജാക്കന്മാര് പൂരത്തിന് അണിനിരക്കും.
മേളകലാരത്നം ചൊവ്വല്ലൂര്‍ മോഹന വാര്യരും 55 ല്‍പരം കലാകാരന്മാരും അണിനിരക്കുന്ന പാണ്ടിമേളം പൂരത്തിന് മിഴിവേകും. രാത്രി 8.30 ന് തിരുവാതിര, പത്തിന് പള്ളിവേട്ട.
14 ന് രാവിലെ എട്ടിന് നാദസ്വരക്കച്ചേരി, വൈകുന്നേരം 4.30 ന് ആറാട്ടുബലി, 5.30 ന് ഫ്യൂഷന്‍ കോല്‍കളി, ആറിന് ആറാട്ട് പുറപ്പാട്, രാത്രി ഏഴിന് ആറാട്ട്, തുടര്‍ന്ന് ആറാട്ട് വരവേല്‍പ്പ്, വലിയകാണിക്ക, കൊടിയിറക്കല്‍.