കോ​ട്ട​യം: ജി​ല്ല​യി​ൽ ക്ഷ​യ​രോ​ഗ പ​ക​ർ​ച്ച​യും മ​ര​ണ​വും ത​ട​യു​ന്ന​തി​ന് ക്ഷ​യ​രോ​ഗ മു​ക്ത് ഭാ​ര​ത് 100 ദി​ന ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി രോ​ഗം പി​ടി​പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള എ​ല്ലാ​വ​രെ​യും പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ​തി​നു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ നി​ർ​ലോ​ഭ​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു. പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

മു​ന്പ് ക്ഷ​യ​രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​വ​ർ, ക്ഷ​യ​രോ​ഗി​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യി​ട്ടു​ള്ള​വ​ർ, പ്ര​മേ​ഹ ബാ​ധി​ത​ർ, പു​ക​വ​ലി ശീ​ല​മാ​ക്കി​യ​വ​ർ, പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​ള്ള​വ​ർ, മു​തി​ർ​ന്ന​വ​ർ തു​ട​ങ്ങി രോ​ഗം ബാ​ധി​ക്കാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത​യു​ള്ള​വ​രെ ക​ണ്ടെ​ത്തി പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കു​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​ൻ. പ്രി​യ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ ഇ​ത്ത​ര​ത്തി​ൽ കു​റ​ഞ്ഞ​ത് അ​റു​പ​തി​നാ​യി​രം പേ​രെ​യെ​ങ്കി​ലും100 ദി​വ​സം കൊ​ണ്ട് പ​രി​ശോ​ധി​ക്കു​ക​യാ​ണ് ല​ക്ഷ്യം. മാ​ർ​ച്ച് 17 നു ​പ​രി​പാ​ടി സ​മാ​പി​ക്കും.

അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ബീ​ന പി. ​ആ​ന​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​വ്യാ​സ് സു​കു​മാ​ര​ൻ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്റ് ഡ​യ​റ​ക്ട​ർ ബി​നു ജോ​ൺ, ഡോ. ​ബാ​ബു വ​ർ​ഗീ​സ്, ഡോ. ​എ​സ്. ശ്രീ​ല​ത, ഡോ. ​എ.​വി. ഗാ​യ​ത്രി, ഡോ​മി ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തൊ​ഴി​ലി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക്ഷ​യ​രോ​ഗ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള നി​ക്ഷ​യ് വാ​ഹ​ൻ എ​ന്ന മൊ​ബൈ​ൽ യൂ​ണി​റ്റ്, ബോ​ധ​വ​ത്ക​ര​ണ വാ​ൻ എ​ന്നി​വ​യു​ടെ ഫ്‌​ളാ​ഗ് ഓ​ഫ് ക​ള​ക്‌​ട​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​വ​ഹി​ച്ചു. ജി​ല്ല​യി​ൽ ആ​റു മാ​സ​ത്തേ​ക്ക് 40 ക്ഷ​യ​രോ​ഗി​ക​ൾ​ക്ക് പ്ര​തി​മാ​സം 750 രൂ​പ വീ​ത​മു​ള്ള പോ​ഷ​കാ​ഹാ​ര കി​റ്റി​നാ​യി ര​ണ്ടു ല​ക്ഷം രൂ​പ സ്‌​പോ​ൺ​സ​ർ ചെ​യ്ത നി​ക്ഷ​യ് മി​ത്ര പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യ കോ​ട്ട​യം സ്വ​ദേ​ശി രാ​ജു മാ​ക്കീ​ലി​നെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു.

750 രൂ​പ​വീ​തം കു​റ​ഞ്ഞ​ത് ആ​റു​മാ​സ​ത്തേ​ക്ക് സം​ഭാ​വ​ന ചെ​യ്യാ​ൻ ക​ഴി​യു​ന്ന​വ​ർ​ക്ക് നി​ക്ഷ​യ് മി​ത്ര പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി ക്ഷ​യ​രോ​ഗി​ക​ൾ​ക്ക് പോ​ഷ​കാ​ഹാ​രം ന​ൽ​കു​ന്ന ഉ​ദ്യ​മ​ത്തി​ൽ ഭാ​ഗ​ഭാ​ക്കാ​കാം.