x
ad
Mon, 27 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ജെ​യി​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി സ​മ്മി​റ്റ് ഓ​ഫ് ഫ്യൂ​ച്ച​ര്‍ ര​ണ്ടാം പ​തി​പ്പ് ജ​നു​വ​രി​യി​ല്‍


Published: October 27, 2025 04:15 AM IST | Updated: October 27, 2025 04:15 AM IST

കൊ​​​​ച്ചി: ന​​​​വ ആ​​​​ശ​​​​യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും വി​​​​നോ​​​​ദ​​​​ത്തി​​​​ന്‍റെ​​​​യും സം​​​​ഗ​​​​മ​​​​വേ​​​​ദി​​​​യാ​​​​യ സ​​​​മ്മി​​​​റ്റ് ഓ​​​​ഫ് ഫ്യൂ​​​​ച്ച​​​​റി​​​​ന്‍റെ ര​​​​ണ്ടാം പ​​​​തി​​​​പ്പ് ഒ​​​​രു​​​​ങ്ങു​​​​ന്നു. കൊ​​​​ച്ചി ജെ​​​​യി​​​​ന്‍ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി ആ​​​​തി​​​​ഥേ​​​​യ​​​​ത്വം വ​​​​ഹി​​​​ക്കു​​​​ന്ന ഉ​​​​ച്ച​​​​കോ​​​​ടി ജ​​​​നു​​​​വ​​​​രി 29 മു​​​​ത​​​​ല്‍ ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്നു​​​വ​​​​രെ കൊ​​​​ച്ചി​​​​യി​​​​ലാ​​​​ണ് ന​​​​ട​​​​ക്കു​​​​ക. ലോ​​​​ഗോ പ്ര​​​​കാ​​​​ശ​​​​നം ഹോ​​​​ട്ട​​​​ല്‍ ഗ്രാ​​​​ന്‍​ഡ് ഹ​​​​യാ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്നു. ഹൈ​​​​ബി ഈ​​​​ഡ​​​​ന്‍ എം​​​​പി, ജെ​​​​യി​​​​ന്‍ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി ന്യൂ ​​​​ഇ​​​​നീ​​​​ഷ്യേ​​​​റ്റീ​​​​വ്‌​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഡോ. ​​​​ടോം എം. ​​​​ജോ​​​​സ​​​​ഫ്, ഫ്യൂ​​​​ച്ച​​​​ര്‍ കേ​​​​ര​​​​ള മി​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ വേ​​​​ണു രാ​​​​ജാ​​​​മ​​​​ണി, ജെ​​​​യി​​​​ന്‍ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി പ്രോ-​​​​വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍ ഡോ. ​​​​ജെ. ല​​​​ത, ഇ​​​​ന്‍​ഫോ​​​​ പാ​​​​ര്‍​ക്ക് സി​​​​ഇ​​​​ഒ സു​​​​ശാ​​​​ന്ത് കു​​​​റു​​​​ന്തി​​​​ല്‍, ജെ​​​​യി​​​​ന്‍ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി കൊ​​​​ച്ചി ഹെ​​​​ഡ് ഓ​​​​ഫ് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍​സ് സു​​​​ബി കു​​​​ര്യ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ ചേ​​​​ര്‍​ന്നാ​​​​ണു പ്ര​​​​കാ​​​​ശ​​​​നം നി​​​​ര്‍​വ​​​​ഹി​​​​ച്ച​​​​ത്.


വി​​​​ദ്യാ​​​​ഭ്യാ​​​​സം, സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ, എ​​​​ര്‍​ത്ത്, സം​​​​രം​​​​ഭ​​​​ക​​​​ത്വം, വെ​​​​ല്‍​നെ​​​​സ്, ഫു​​​​ഡ്, ക​​​​ള്‍​ച്ച​​​​ര്‍ ആ​​​​ന്‍​ഡ് ലി​​​​റ്റ​​​​റേ​​​​ച്ച​​​​ര്‍ എ​​​​ന്നി​​​​ങ്ങ​​​​നെ ഏ​​​​ഴു ട്രാ​​​​ക്കു​​​​ക​​​​ളി​​​​ലാ​​​​യാ​​​​ണ് നാ​​​​ലു ദി​​​​വ​​​​സം നീ​​​​ണ്ടു​​​നി​​​​ല്‍​ക്കു​​​​ന്ന ഉ​​​​ച്ച​​​​കോ​​​​ടി വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഹൈ​​​​ബ്രി​​​​ഡ് ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ന്‍ മ​​​​ത്സ​​​​ര​​​​മാ​​​​യ ഐ​​​​ഡി​​​​യ ഫെ​​​​സ്റ്റ് 2025ന് ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ലെ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ അ​​​​വ​​​​സാ​​​​ന​​​വ​​​​ര്‍​ഷ ബി​​​​രു​​​​ദ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കും കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​യും ഗ​​​​ള്‍​ഫ് മേ​​​​ഖ​​​​ല​​​​യി​​​​ലെ​​​​യും പ്ല​​​​സ് ടു ​​​​വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കും ടീ​​​​മു​​​​ക​​​​ളാ​​​​യി പ​​​​ങ്കെ​​​​ടു​​​​ക്കാം.


വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന പ്ര​​​​സം​​​​ഗമ​​​​ത്സ​​​​ര​​​​മാ​​​​യ സ്പീ​​​​ക്ക് ഫോ​​​​ര്‍ ഫ്യൂ​​​​ച്ച​​​​റി​​​​ല്‍ ബി​​​​രു​​​​ദ, ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കും 11, 12 ക്ലാ​​​​സ് വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കും സൗ​​​​ജ​​​​ന്യ​​​​മാ​​​​യി പ​​​​ങ്കെ​​​​ടു​​​​ക്കാം. ‘ഭാ​​​​വി എ​​​​ന്‍റെ കാ​​​​ഴ്ച​​​​പ്പാ​​​​ടി​​​​ല്‍’ എ​​​​ന്ന വി​​​​ഷ​​​​യം ആ​​​​സ്പ​​​​ദ​​​​മാ​​​​ക്കി അ​​​​ഞ്ചു മി​​​​നി​​​​റ്റി​​​​ല്‍ ക​​​​വി​​​​യാ​​​​ത്ത പ്ര​​​​സം​​​​ഗം വീ​​​​ഡി​​​​യോ രൂ​​​​പ​​​​ത്തി​​​​ല്‍ ത​​​​യാ​​​​റാ​​​​ക്കി #SpeakForTheFuture എ​​​​ന്ന ഹാ‌​​​​ഷ്‌​​​​ടാ​​​​ഗോ​​​​ടെ സോ​​​​ഷ്യ​​​​ല്‍ മീ​​​​ഡി​​​​യ​​​​യി​​​​ല്‍ പോ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യും സം​​​​ഘാ​​​​ട​​​​ക​​​​ര്‍​ക്ക് സ​​​​മ​​​​ര്‍​പ്പി​​​​ക്കു​​​​ക​​​​യും വേ​​​​ണം. അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: 2026 ജ​​​​നു​​​​വ​​​​രി 10.

Tags : Jain University

Recent News

Up