തിരുവനന്തപുരം: രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇത്തവണ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന് ആണ് കേരള ടീമിനെ നയിക്കുക. ബാബ അപരാജിത് ആണ് വൈസ് ക്യാപ്റ്റൻ.
കഴിഞ്ഞ സീസണില്‍ കേരളത്തെ നയിച്ച സച്ചിന് ബേബിയും ടീമിലുണ്ട്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണെയും രഞ്ജി ട്രോഫി ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ തിളങ്ങിയ സല്മാന് നിസാര്‍, അഹമ്മദ് ഇമ്രാന് എന്നിവരും രഞ്ജി ടീമിലുണ്ട്.
കഴിഞ്ഞ സീസണിലും സല്മാന് നിസാര്‍ കേരളത്തിനായി രഞ്ജി ട്രോഫിയില്‍ തിളങ്ങിയിരുന്നു. രഞ്ജി ട്രോഫിയില്‍ നിലവിലെ റണ്ണറപ്പുകളാണ് കേരളം. കഴിഞ്ഞ സീസണിലാണ് കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തി ചരിത്രനേട്ടം കുറിച്ചത്.
എന്നാല്‍ ഫൈനലില്‍ വിദര്‍ഭക്ക് മുന്നില്‍ കിരീടം കൈവിട്ടു. ഇത്തവണ കിരീടം നേടാനുറച്ചാണ് കേരളം ഇറങ്ങുന്നത്.ബാബാ അപരാജിതും അങ്കിത് ശര്‍മയുമാണ് ടീമിലെ മറുനാടന്‍ താരങ്ങള്‍.
രഞ്ജി ട്രോഫിക്കുള്ള കേരള ടീം: മുഹമ്മദ് അസറുദ്ദീൻ (ക്യാപ്റ്റൻ), ബാബ അപരാജിത്(വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ, രോഹൻ എസ്. കുന്നുമ്മൽ, വത്സൽ ഗോവിന്ദ് ശർമ്മ,അക്ഷയ് ചന്ദ്രൻ, സച്ചിൻ ബേബി,സൽമാൻ നിസാർ, അങ്കിത് ശർമ, എം.ഡി. നിധീഷ്, എൻ.പി. ബേസിൽ ,ഏദൻ ആപ്പിൾ ടോം, അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ,അഭിഷേക് പി. നായർ.
Tags : ranji trophy kerala team sanju samson