പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ മഴ കളിക്കുന്നു. മഴ പലതവണ വില്ലനായപ്പോള്‍ മത്സരം 26 ഓവര്‍ വീതമായി വെട്ടിക്കുറച്ചു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ 16.4 ഓവറില്‍ 52/4 എന്ന സ്കോറില്‍ നില്‍ക്കുമ്പോഴാണ് നാലാംതവണ മഴമൂലം കളി നിര്‍ത്തിയത്. ഇതോടെയാണ് മത്സരം 26 ഓവര്‍ വീതമായി കുറച്ചത്. ടോസ് നഷ്ടമായി ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ ഒമ്പതാം ഓവറിലാണ് ആദ്യം മഴയെത്തിയത്.
ചെറിയ ഇടവേളക്ക് ശേഷം മത്സരം വീണ്ടും തുടങ്ങിയപ്പോള്‍ മത്സരം 49 ഓവര്‍ വീതമായി വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ ഇന്ത്യൻ ഇന്നിംഗ്സിലെ പന്ത്രണ്ടാം ഓവറില്‍ വീണ്ടും മഴ പെയ്തോടെ മത്സരം ഒന്നര മണിക്കൂറോളം നിര്‍ത്തിവെക്കേണ്ടി വന്നു.
14 റണ്‍സോടെ അക്സര്‍ പട്ടേലും മൂന്ന് റണ്ണുമായി കെ.എല്‍.രാഹുലുമാണ് ക്രീസിലുള്ളത്. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
Tags : india vs australia 1stodi reduced to26 over