തൃശൂർ: കയ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കയ്പമംഗലം സ്വദേശി മാമ്പറമ്പത്ത് രാഹുൽ (27) ആണ് മരിച്ചത്.
കാറിലിടിച്ച ശേഷം റോഡിലേക്ക് തെറിച്ച് വീണ രാഹുലിന്റെ ദേഹത്ത് ടോറസ് ലോറി കയറിയായിരുന്നു അപകടം. ശനിയാഴ്ച്ച രാത്രി പതിനൊന്നരയോടെ കയ്പമംഗലം പനമ്പിക്കുന്ന് പഴയ പോസ്റ്റ് ഓഫീസിനടുത്തായിരുന്നു സംഭവം.
മൃതദേഹം ലൈഫ് ലൈൻ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.