x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

പോ​ക്സോ കേ​സി​ൽ എ​ൽ​പി സ്കൂ​ൾ മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ​ക്ക് ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ്


Published: October 26, 2025 09:30 AM IST | Updated: October 26, 2025 09:40 AM IST

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ൽ പോ​ക്സോ കേ​സി​ൽ എ​ൽ​പി സ്കൂ​ൾ മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ​ക്ക് എ​തി​രെ ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ്.

കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി കു​ന്ന​ത്ത്പ​റ​മ്പ് അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖി​നെ​തി​രെ​യാ​ണ് കൊ​ണ്ടോ​ട്ടി പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യ​ത്.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗീ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​ണ് അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സും പു​റ​ത്തി​റ​ക്കി​യ​ത്.

സം​ഭ​വം പു​റ​ത്തു പ​റ​ഞ്ഞാ​ൽ പി​താ​വി​നെ കൊ​ല്ലു​മെ​ന്ന് ഇ​യാ​ള്‍ കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ‍​ടു​ത്തി​യി​രു​ന്നു. ഒ​ളി​വി​ലു​ള്ള പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യ​ത്.

സ​മാ​ന കേ​സി​ല്‍ നേ​ര​ത്തേ​യും അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖി​നെ​തി​രെ പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നെ​ങ്കി​ലും മാ​പ്പ് പ​റ​ഞ്ഞ​തോ​ടെ ര​ക്ഷി​താ​ക്ക​ള്‍ പ​രാ​തി പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

Tags : pocso case lookout notice

Recent News

Up