ഹൈദരാബാദ്: ബീഫ് വിളമ്പിയതിന്റെ പേരിൽ മലയാളി ഹോട്ടൽ പൂട്ടിച്ചു. ബജറംഗ്ദൾ പ്രവർത്തകരാണ് ഹോട്ടൽ പൂട്ടിച്ചത്.
ബീഫ് വിളമ്പിയ ജോഷിയേട്ടൻ തട്ടുകടയാണ് അടപ്പിച്ചത്. വിദേശ സർവകലാശാലയ്ക്ക് സമീപം പ്രവർത്തിച്ചുവന്നിരുന്ന ഹോട്ടലിന് നേരെയാണ് അതിക്രമം ഉണ്ടായത്.
സംഭവത്തിൽ ഹോട്ടലുടമകളുടെ പരാതിയിൽ പോലീസ് കേസെടുത്തു. പിന്നാലെ ബജറംഗ്ദൾ പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
Tags : Bajrangdal activists attack malayali hotel hyderabad serving beef