ദോഹ: ഖത്തറിലെ മലയാളി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ടീൻസ്പേസ് കൗമാര വിദ്യാർഥി സമ്മേളനം സമാപിച്ചു. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വിഐപി ഹാളിൽ നടന്ന പരിപാടിയിൽ ഖത്തറില വിവിധ സ്കൂളുകളിൽ നിന്നായി നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു.
ബിൻ സൈദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ പബ്ലിക് റിലേഷൻ സെക്രട്ടറി ഡോ. മുക്താർ മുഹമ്മദ് മുക്താർ ഉദ്ഘാടനം ചെയ്ത സമ്മേളത്തിൽ ഫറൂക് ട്രെയിനിംഗ് കോളജ് പ്രഫസർ ഡോ. ജൗഹർ മുനവ്വിർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
വിദ്യാർഥികളിൽ ആത്മവിശ്വാസവും സാമൂഹിക ബോധവും ഇസ്ലാമിക മൂല്യബോധവും വളർത്തുന്നതിനുള്ള വേദിയായി സമ്മേളനം മാറി. വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത സമ്മേളനത്തിൽ വിദ്യാർഥികളുടെ സംശയങ്ങൾക്ക് ഡോ. ജൗഹർ മുനവിർ ഉത്തരം നൽകി.
അബ്ദുൽ റഷീദ് കൗസരി, കെ.ടി. ഫൈസൽ സഫലി, മുജീബ് റഹ്മാൻ മിശ്കാത്തി, എ.കെ. ജൈസൽ, അസ്ലം കാളികാവ്, ഹസീബ്, മുബീൻ പട്ടാണി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Tags : Teenspace Student Conference