ശ്രീനാഥ് ഭാസി നായകനായെത്തുന്ന പൊങ്കാല എന്ന ചിത്രത്തിലെ ഫൈറ്റ് മോണ്ടാഷ് സോംഗ് റിലീസ് ചെയ്തു. പൂർണമായും റാപ്പ് മ്യൂസിക് അടിസ്ഥാനമാക്കിയുള്ള ഈ പാട്ട് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങളെയും ആന്തരിക സംഘർഷങ്ങളെയും ശക്തമായി പ്രകടിപ്പിക്കുന്നു.
രഞ്ജിൻ രാജാണ് സംഗീതം. റാപ്പ് ആന്റ് ലിറിക്സ് കൈകാര്യം ചെയ്തിരിക്കുന്നത് ഇമ്പാച്ചിയാണ്. പാട്ടിന് തീവ്രതയും എനർജിയും നൽകിയത് ഇമ്പാച്ചിയുടെ കരുത്തുറ്റ ശബ്ദമാണ്.
ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ശ്രീനാഥ് ഭാസി, ബാബുരാജ്, കിച്ചു ടെല്ലസ്, സൂര്യ കൃഷ്, ഇന്ദ്രജിത്ത് ജഗ്ജിത്, മുരുകൻ മാർട്ടിൻ എന്നിവരാണ് അഭിനയിക്കുന്നത്.
ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയിൽ രൂപപ്പെട്ട ഒരു ശക്തമായ കഥയാണ് പറയുന്നത്. ശ്രീനാഥ് ഭാസിയുടെ മഞ്ഞുമ്മൽ ബോയ്സ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്.
ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽപ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിൻ, ചെറായി ഭാഗങ്ങളി ലായിരുന്നു. എ.ബി. ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല.
ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്, ജൂനിയർ 8 ബാനറിൽ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനിൽ പിള്ളയും ചേർന്ന് നിർമിക്കുന്നു. കൊ- പ്രൊഡ്യൂസർ ഡോണ തോമസ്. 2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി പറയുന്ന ചിത്രത്തിൽ യാമി സോനാ, ബാബു രാജ്, സുധീർ കരമന, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം ജാക്സൺ, എഡിറ്റർ അജാസ് പുക്കാടൻ.സംഗീതം രഞ്ജിൻ രാജ്. മേക്കപ്പ് - അഖിൽ ടി.രാജ്. കോസ്റ്റ്യും ഡിസൈൻ - സൂര്യാ ശേഖർ. ആർട്ട് നിധീഷ് ആചാര്യ. പ്രൊഡക്ഷൻ കൺട്രോളർ സെവൻ ആർട്സ് മോഹൻ. ഫൈറ്റ് മാഫിയ ശശി, രാജാ ശേഖർ, പ്രഭു ജാക്കി. കൊറിയോഗ്രാഫി വിജയ റാണി. പിആർഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് ജിജേഷ് വാടി. ഡിസൈൻസ് അർജുൻ ജിബി. ഡിജിറ്റൽ മാർക്കറ്റിംഗ്. ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ്.
Tags : Sreenath Bhasi Ponkala