ബ്രൂവറിവിരുദ്ധ പ്രതിഷേധ ഐക്യദാർഢ്യ സമ്മേളനത്തിൽ പ്രമുഖരുടെ നിര
1597527
Tuesday, October 7, 2025 12:34 AM IST
സ്വന്തം ലേഖകൻ
എലപ്പുള്ളി: ബ്രൂവറി വിരുദ്ധ പ്രതിഷേധ ഐക്യദാർഢ്യസമ്മേളനം വൻവിജയമാക്കി വിവിധ സംഘടനകളും പ്രതിനിധികളും.
ഭരണകക്ഷികളായ സിപിഎം, സിപിഐ ഒഴികെയുള്ള മിക്ക രാഷ്ട്രീയ, സാമൂഹ്യ, പരിസ്ഥിതി സംഘടനാ ഭാരവാഹികൾ സമ്മേളനത്തിന്റെ ഭാഗമായി. പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എസ്.കെ. അനന്തകൃഷ്ണൻ, ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ്, ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാർ തുടങ്ങിയ രാഷ്ട്രീയനേതാക്കളുടെ സാന്നിധ്യം തന്നെയായിരുന്നു സമ്മേളനത്തെ സജീവമാക്കിയത്.
കേരള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ ജോസഫ് എം. പുതുശേരി, മുസ്ലിംലീഗ് നേതാവ് എം.എം. ഹമീദ്, ആർഎംപി സംസ്ഥാനനേതാവ് മോൻസി ജോസഫ്, ആർഎസ്പി സംസ്ഥാനസമിതിയംഗം ടി.എൻ. ചന്ദ്രൻ, കെസിവൈഎം പാലക്കാട് രൂപതാ ഡയറക്ടർ ഫാ. ജോബിൻ മേലേമുറിയിൽ, കെസിബിസി മദ്യവിരുദ്ധസമിതി രൂപത പ്രസിഡന്റ് ഡോ. മാത്യു കല്ലടിക്കോട്, ശ്രീനാരായണ ധർമാശ്രമം പ്രസിഡന്റ് സ്വാമി ശ്രീനാരായണാനന്ദ, വിവിധ കർഷകസംഘടനാ ഭാരവാഹികളായ മുതലാംതോട് മണി, കെ. ചിദംബരൻകുട്ടി മാസ്റ്റർ, പ്ലാച്ചിമട കൊക്കകോള വിരുദ്ധസമിതി നേതാവും ബ്രൂവറി വിരുദ്ധസമിതി സംഘാടകസമിതി ജനറൽ കൺവീനർ വിളയോടി വേണുഗോപാൽ അടക്കം നിരവധി പൊതുപ്രവർത്തകരുടെ സാന്നിധ്യം സമ്മേളനത്തിനു മാറ്റുകൂട്ടി.