ശബരിമല വിഷയം; വടക്കഞ്ചേരിയിൽ കോൺഗ്രസ് പ്രകടനം
1597085
Sunday, October 5, 2025 6:49 AM IST
വടക്കഞ്ചേരി: വിശ്വാസികളെ വഞ്ചിക്കുന്ന ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കഞ്ചേരിയിൽ പ്രകടനം നടത്തി.
കുറ്റവാളികളെ തത്സ്ഥാനങ്ങളിൽനിന്നും നീക്കി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ദേവസ്വത്തിന്റെ സ്വത്തുക്കൾ വീണ്ടെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കെപിസിസി മെംബർ പാളയം പ്രദീപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം. ദിലീപ് അധ്യക്ഷത വഹിച്ചു.
എം.എൻ. സോമൻ, എ. ഭാസ്കരൻ, വി.എ. മൊയ്തു, എൻ. രവി, ഇല്യാസ് പടിഞ്ഞാറേകളം, ഉദയൻ കാവശേരി, ഉദയൻ പുതുക്കോട്, സുദേവൻ കൊട്ടേക്കാട്, റെജി കെ. മാത്യു, കെ. മോഹൻദാസ്, ബാബു മാധവൻ, ജയരാജ്, കെ. സന്തോഷ്, മോഹനൻ കല്ലിങ്കൽപാടം, ശിവദാസ് രക്കാണ്ടി, സെയ്ദ് കാവശേരി തുടങ്ങിയവർ പ്രസംഗിച്ചു.