സ്വകാര്യബസുകളിൽ എയർഹോണ്‍ പരിശോധന നടത്തി
1597079
Sunday, October 5, 2025 6:49 AM IST
പാലക്കാട്: തൃശൂർ-പാലക്കാട് റൂട്ടിൽ സർവീസ് നടത്തിവരുന്ന സ്വകാര്യബസുകളിൽ വ്യാപകമായി എയർഹോണ്‍ ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാടും, തൃശൂരും ബസ്സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിൽ 21 വാഹനങ്ങൾക്കെതിരേ നടപടിയെടുത്തു.
75 ഓളം വാഹനങ്ങളാണ് പരിശോധിച്ചത്. വാഹന പരിശോധനയിൽ തൃശൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.വി. ബിജു, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾമാരായ രാജേഷ്, അരുണ്‍ പോൾ, റിബിൻ രാജ്, പാലക്കാട് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ദിലീപ്, ഷൈമോൻ ചാക്കോ, കവിതൻ, അനീഷ് എന്നിവർ പങ്കെടുത്തു. വരുംദിവസങ്ങളിലും ഇത്തരം പരിശോധനകൾ വ്യാപകമായി സംഘടിപ്പിക്കുമെന്ന് പാലക്കാട് ആർടിഒ സി.യു. മുജീബ് അറിയിച്ചു.