"ജലവിതരണം പൊതുമേഖലയിൽ നിലനിർത്തി ശാക്തീകരിക്കണം'
1597284
Monday, October 6, 2025 2:04 AM IST
പാലക്കാട്: ജലവിതരണം പൊതുമേഖലയിൽ നിലനിർത്തി ശാക്തീകരിക്കണമെന്നു എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ആവശ്യപെട്ടു. വാട്ടർ അഥോറിറ്റിയെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കുന്ന ധനകാര്യ വകുപ്പിന്റെ ഉത്തരവുകൾ പിൻവലിക്കണമെന്നും ആവശ്യപെട്ടു. ഓൾ കേരള വാട്ടർ അഥോറിറ്റി എംപ്ലോയീസ് യൂണിയൻ (എഐടിയുസി )സംസ്ഥാന ലീഡേഴ്സ് ക്യാമ്പ് മലമ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘാടക സമിതി ചെയർമാൻ പി. ശിവദാസൻ അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന ഭാരവാഹികളായ വിജയൻ കുനിശേരി, കെ. മല്ലിക, കെ.സി. ജയപാലൻ, യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജി.എസ്. ജയലാൽ എംഎൽഎ, വർക്കിംഗ് പ്രസിഡന്റ് എം.എം. ജോർജ് , കെ.എം. അനീഷ് ,പ്രദീപ്ജ, നറൽ സെക്രട്ടറി എസ്. ഹസ്സൻ, എഐബിഇഎ നേതാവ് എസ്. രാമകൃഷ്ണൻ, സ്വാഗതസംഘം ജനറൽ കൺവീനർ വൈ. യൂസഫ് എന്നിവർ പ്രസംഗിച്ചു.