ആത്മഹത്യക്കെതിരേ ബോധവത്കരണം; കൊടുവായൂരിൽ സൗഹൃദസംഗമം
1597518
Tuesday, October 7, 2025 12:34 AM IST
കൊടുവായൂർ: ആത്മഹത്യക്കെതിരെ ബോധവത്കരണം കൊടുവായൂർ പഞ്ചായത്തിൽ തുടങ്ങി. പാരന്റ്സ് കോ-ഓർഡിനേഷൻ ഫോറം, ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായാണ് ജീവിതം സുന്ദരവും പ്രതിസന്ധികൾ തരണം ചെയ്യാനുള്ളതാണ് എന്ന തലക്കെട്ടിൽ സൗഹൃദ സംഗമം നടത്തിയത്. വിദ്യാർഥികൾ, അമ്മമാർ, രക്ഷിതാക്കൾ, യുവതികൾ എന്നിവർ പങ്കെടുത്തു.
ഗൃഹസന്ദർശനങ്ങളിലൂടെ കൗൺസിലിംഗ് ആവശ്യമുള്ളവർക്ക് കൊടുവായൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കൗൺസിലിംഗും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
പാരന്റ്സ് കോ-ഓർഡിനേഷൻ ഫോറം സെക്രട്ടറി ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. കൊടുവായൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ കൗമാര വിഭാഗം കൗൺസിലർ ബിജു, ഫോറം കൺവീനർ എ. സാദിഖ് എന്നിവർ ക്ലാസുകൾ നയിച്ചു.
എം.എസ്. ഹസൻ മുഹമ്മദ്, വി. കമലം, ലഹബർ സാലിഖ്, പി.എ. ഷക്കീല, കെ.എം. ജമാലുദ്ദീൽ, കെ.യു. അബ്ദുൾ നാസർ തുടങ്ങിയവർ പ്രസംഗിച്ചു.