വാഹനജാഥയ്ക്ക് സ്വീകരണം നൽകി
1597281
Monday, October 6, 2025 2:04 AM IST
ചിറ്റൂർ: രക്ഷ വേണം കർഷകന് എന്ന മുദ്രവാക്യവുമായി കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യു നയിക്കുന്ന വാഹന പ്രചരണ ജാഥയ്ക്കു ചിറ്റൂരിൽ സ്വീകരണം നൽകി.
നെല്ലുസംഭരണ കാര്യത്തിൽ സ്വകാര്യ മിൽ ഉടമകളെ സഹായിക്കുന്ന സർക്കാർ നയം തിരുത്തണമെന്നു പ്രസിഡന്റ് ആവശ്യപെട്ടു. എം. പോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഇക്ബാൽ, മണ്ഡലം പ്രസിഡന്റ് സി.കെ. മുരളീധരൻ, മോഹനൻ പെരുവെമ്പ് എന്നിവർ പ്രസംഗിച്ചു.