എഐടിയുസി സംസ്ഥാന ജനറൽ കൗൺസിൽ യോഗം തുടങ്ങി
1597084
Sunday, October 5, 2025 6:49 AM IST
മലമ്പുഴ: രണ്ടുദിവസങ്ങളിലായി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന എഐടിയുസി സംസ്ഥാന ജനറൽ കൗൺസിൽ യോഗം ദേശീയ വർക്കിംഗ് പ്രസിഡന്റും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം ഉദ്ഘാടനം ചെയതു.
സംസ്ഥാന പ്രസിഡന്റ് ടി .ജെ. ആഞ്ചലോസ് അധ്യക്ഷനായി. നേതാക്കളായ വിജയൻ കുനിശേരി, വിജയൻ പള്ളിക്കാപ്പിൽ, സി.കെ. ശശിധരൻ, സി.പി. മുരളി, കെ.സി. ജയപാലൻ, താപം ബാലകൃഷ്ണൻ, കെ. മല്ലിക, സജിൻലാൽ, പി. ബിബിനു തുടങ്ങിയവർ പ്രസംഗിച്ചു.