വയോജനങ്ങൾക്ക് കട്ടിൽ വിതരണം
1597283
Monday, October 6, 2025 2:04 AM IST
കൊഴിഞ്ഞാന്പാറ: ഗ്രാമ പഞ്ചായത്തിൽ 2024-25 സാന്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ജനറൽ വിഭാഗത്തിലുള്ള വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ് വിതരണോദ്ഘാടനം നിർവഹിച്ചു.
അവസാന ഘട്ടമായി 13,05,000 രൂപ വകയിരുത്തി 84 പേർക്കാണ് കട്ടിൽ വിതരണം ചെയ്തത്.
ഗ്രാമപഞ്ചായത്തിൽ വിവിധ ഘട്ടങ്ങളായി ഇതുവരെ 502 വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു.
വൈസ് പ്രസിഡന്റ് എം. നിലാവർണീസ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഫാറൂഖ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് വനജ കണ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൽദോ പ്രഭു പങ്കെടുത്തു.