കർഷകപ്രശ്നങ്ങളിൽ മന്ത്രി ഇടപെടുന്നില്ല: രമ്യ ഹരിദാസ്
1597072
Sunday, October 5, 2025 6:49 AM IST
പുതുനഗരം: കർഷകരെ ദ്രോഹിക്കുന്ന സർക്കാരിന്റെ നടപടികൾ ചോദ്യം ചെയ്യാൻ പോലും കഴിയാത്ത എംഎൽഎ ആയി മാറിയിരിക്കുകയാണ് കെ. കൃഷ്ണൻകുട്ടി എന്ന് മുൻ എംപി രമ്യ ഹരിദാസ് ആരോപിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ നയിക്കുന്ന സ്വദേശ രക്ഷായാത്ര പദയാത്രയിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു രമ്യ ഹരിദാസ്. പെരുവെമ്പ് പഞ്ചായത്തിലെ ചുങ്കത്ത് നടന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മോഹനൻ, ഡിസിസി ജനറൽ സെക്രട്ടറി തണികാചലം,യുഡിഎഫ് കൺവീനർ പി. രതീഷ് പ്രസംഗിച്ചു. ജാഥാ ക്യാപ്റ്റൻ സുമേഷ് അച്യുതൻ നന്ദി പറഞ്ഞു.