ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
1597461
Monday, October 6, 2025 11:26 PM IST
കല്ലടിക്കോട്: ചൂരിയോട് പാലത്തിനു സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. തച്ചമ്പാറ തറകുന്നേൽ വീട്ടിൽ മാത്യു ഫിലിപ്പാണ് (53) മരിച്ചത്. ഇന്നലെ രാവിലെ 7.30 മണിയോടെയാണ് സംഭവം.
ചൂരിയോട് പോയി തിരിച്ചു വീട്ടിലേക്ക് വരുകയായിരുന്ന ഫിലിപ്പ് സഞ്ചരിച്ച സ്കൂട്ടറും എതിരെ പാലക്കാട് നിന്നും മണ്ണാർക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിലാണ് അപകടം ഉണ്ടായത്.
ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രികനെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. ബസ് ഡ്രൈവർ ആയിരുന്നു.