റവന്യു ജില്ലാ സ്കൂൾ ചെസ് സമാപിച്ചു
1597078
Sunday, October 5, 2025 6:49 AM IST
ശ്രീകൃഷ്ണപുരം: ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന റവന്യു ജില്ലാ സ്കൂൾ ചെസ് മത്സരങ്ങൾ സമാപിച്ചു. സബ് ജൂണിയർ, ജൂണിയർ, സീനിയർ ഇനങ്ങളിലായി ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും മത്സരങ്ങളാണ് നടന്നത്.
12 സബ് ജില്ലകളിൽ നിന്നായി 144 കുട്ടികൾ പങ്കെടുത്തു. സബ്ജൂണിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കഞ്ചിക്കോട് എഇഎം ഹയർ സെക്കൻഡറി സ്കൂളിലെ പി.എ. അർജുൻ കിഷൻ ഒന്നാംസ്ഥാനം നേടി. വട്ടേനാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ. ആദിത് രണ്ടാംസ്ഥാനവും, ബിഇഎം ഹയർ സെക്കൻഡറി സ്കൂളിലെ എം. മുഹമ്മദ് മൂന്നാംസ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ തത്രംകാവിൽകുന്ന് ഡിപിഎ യുപി സ്കൂളിലെ വൈ.എം. ഇഷൽ ഒന്നാം സ്ഥാനവും, തൃക്കടീരി പിടിഎം ഹയർസെക്കൻഡറി സ്കൂളിലെ അയന ഷനോജ് രണ്ടാം സ്ഥാനവും അനങ്ങനടി ഹൈസ്കൂളിലെ കെ.ടി. നവനീത മൂന്നാംസ്ഥാനവും നേടി.
ജൂണിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പത്തിരിപ്പാല ജിവിഎച്ച്എസ് സ്കൂളിലെ ദ്രുപത് രാജീവ് ഒന്നാംസ്ഥാനവും, പുലാപ്പറ്റ എംഎൻകെഎം ജിഎച്ച് സ്കൂളിലെ കെ. പ്രണവ് രണ്ടാം സ്ഥാനവും, പാലക്കാട് പിഎംജി എച്ച്എസ് സ്കൂളിലെ എസ്. ശ്രീശിവകാർത്തികേയൻ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ വാണിയംകുളം ടിആർകെ എച്ച്എസ് സ്കൂളിലെ ആഹാന കൃഷ്ണനുണ്ണി ഒന്നാമതെത്തിയപ്പോൾ പട്ടാമ്പി സെന്റ് പോൾസ് സ്കൂളിലെ എസ്.സെലൻ, എംഇടിഎം എച്ച്എസ് സ്കൂളിലെ സ്വാതി എസ്. മേനോൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ നടുവട്ടം ജിജെ എച്ച്എസ് സ്കൂളിലെ എസ്. അഭിനന്ദ് ഒന്നാമതെത്തി. ഒലവക്കോട് സെന്റ് തോമസ് സ്കൂളിലെ ടി.എസ്. ലെവിൻ രണ്ടാം സ്ഥാനവും, മറിയുമ്മ മെമ്മോറിയൽ സ്കൂളിലെ ആമിർ മിശൽ മൂന്നാം സ്ഥാനവും നേടി.
പെൺകുട്ടികളുടെ വിഭാഗത്തിൽ കൊടുവായൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആർ. റിഥാ കൃഷ്ണ, ചിറ്റൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കെ.എ. വൈഗപ്രഭ, പാലക്കാട് ജിഎംഎംജി എച്ച്എസ് സ്കൂളിലെ കെ.എ. ആയിഷ സൈനബ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയെടുത്തു. ഓരോ വിഭാഗത്തിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സംസ്ഥാന തലത്തിൽ ജില്ലയെ പ്രതിനിധീകരിക്കും. ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂൾ മാനേജർ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബി. സുനിതകുമാരി അധ്യക്ഷത വഹിച്ചു.