കർഷക കോൺഗ്രസ് വാഹന പ്രചാരണ ജാഥയ്ക്കു മുടപ്പല്ലൂരിൽ സ്വീകരണം
1597073
Sunday, October 5, 2025 6:49 AM IST
വടക്കഞ്ചേരി: രക്ഷ വേണം കർഷകന് എന്ന മുദ്രാവാക്യവുമായി കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യു നയിക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് മുടപ്പല്ലൂരിൽ സ്വീകരണം നൽകി. ബി. ഇക്ബാൽ അധ്യക്ഷത വഹിച്ചു. സി. മോഹൻദാസ്, സി. അരവിന്ദാക്ഷൻ മാസ്റ്റർ, കെ.ജി. ബാബു, ജോർജ് കോര, എസ്. പ്രദീപ്, കെ. ഷാജ്, പൗലോസ്, ജയപ്രകാശ്, കെ.എം. ശശീന്ദ്രൻ, എൻ. വിഷ്ണു, ഗഫൂർ മുടപ്പല്ലൂർ, എം. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.