പാലത്തുള്ളിപ്പുഴ തടയണ വെള്ളച്ചാട്ടം യാത്രികർക്കു ഹരമാകുന്നു
1597520
Tuesday, October 7, 2025 12:34 AM IST
തത്തമംഗലം: പാലത്തുള്ളി പുഴപ്പാലത്തിനു സമീപത്തെ തടയണ വെള്ളച്ചാട്ടം ഇതുവഴി യാത്രികർക്ക് കൗതുകകാഴ്ചയാവുന്നു. യുവാക്കൾ വെള്ളച്ചാട്ടത്തിനു സമീപമെത്തി സംഘമായി സെൽഫി എടുത്തുമടങ്ങുന്നുമുണ്ട്. സമീപത്തെ നൂറിലധികം കുടുംബക്കാർ കുളിക്കുന്നതിനും വസ്ത്ര ശുചീകരണത്തിനും വെള്ളച്ചാട്ടത്തിനു സമീപമാണ് എത്തുന്നത്.
വേനൽ ശക്തമാവുന്നതോടെ യുവാക്കൾ കൂട്ടമായി വെള്ളച്ചാട്ടത്തിനു സമീപം കുളിച്ചു ഉല്ലസിക്കാനും എത്താറുണ്ട്. അടുത്ത വർഷകാലം ആരംഭിക്കുന്നതുവരേയും തടയണയിൽ സമാനമായ രീതിയിൽ വെള്ളച്ചാട്ടമുണ്ടാവുമെന്ന് സമീപവാസികൾ അറിയിച്ചു. പാലത്തുള്ളിപാലത്തിൽനിന്നും നൂറുമീറ്റർ അകലെയാണ് വെള്ളച്ചാട്ട ദൃശ്യഭംഗി കാണപ്പെടുന്നത്.