പാലക്കാട്- ബെംഗളൂരൂ കെഎസ്ആർടിസി എസി ബസ് സർവീസ് തുടങ്ങി
1597523
Tuesday, October 7, 2025 12:34 AM IST
പാലക്കാട്: കെഎസ്ആർടിസി പാലക്കാട് ഡിപ്പോയിൽനിന്ന് ബംഗളൂരുവിലേക്കുള്ള പുതിയ കെഎസ്ആർടിസി എസി ബസ് സർവീസ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു. ബംഗളൂരുവിലേക്ക് എസി ബസ് വേണമെന്ന പാലക്കാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമാണ് യഥാർഥ്യമായതെന്നു രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കൂടുതൽ സംസ്ഥാനാന്തര ബസ് സർവീസുകൾ ഉടൻ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.
പാലക്കാട് ഡിപ്പോയിൽനിന്ന് ബംഗളൂരുവിലേക്ക് ആദ്യമായാണ് എസി സീറ്റർ ബസ് ആരംഭിക്കുന്നത്. പുഷ്ബാക്ക് സംവിധാനമുള്ള 50 സീറ്റുകളാണുള്ളത്. പാലക്കാട് ഡിപ്പോയിൽനിന്ന് രാത്രി 9 നും ബെംഗളൂരുവിൽ നിന്ന് രാത്രി 9.15നും പുറപ്പെടും. പാലക്കാട്ടുനിന്ന് ബംഗളൂരുവിലേക്ക് ഞായറാഴ്ചകളിൽ 1171 രൂപയും മറ്റു ദിവസങ്ങളിൽ 900 രൂപയുമാണ് നിരക്ക്.