ജില്ലാ ആശുപത്രിയിലേക്കു പ്രതിഷേധമാർച്ച് നടത്തി
1597086
Sunday, October 5, 2025 6:49 AM IST
പാലക്കാട്: പല്ലശന പഞ്ചായത്തിൽ ഒഴിവുപാറ സ്വദേശിനിയായ ഒന്പതു വയസുകാരി വിനോദിനിയുടെ വലതുകൈ പാലക്കാട് ജില്ലാ ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും കാരണം മുറിച്ചു മാറ്റേണ്ടതായി വന്നതിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
യുവമോർച്ച ജില്ലാ അധ്യക്ഷൻ അമൃതാനന്ദ ബാബു അധ്യക്ഷനായി. നെന്മാറ മണ്ഡലം പ്രസിഡന്റ് എൽ. നിർമൽ കുമാർ സ്വാഗതം പറഞ്ഞു. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. ഈ വിഷയത്തിൽ തക്കതായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇനിയും സമരങ്ങളും ഉപരോധങ്ങളും തുടരുമെന്ന് പ്രശാന്ത് ശിവൻ പറഞ്ഞു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഞ്ജിത്ത് നന്ദി പറഞ്ഞു.