ക്രിട്ടിക്കൽ കെയർ പരിശീലനം സമൂഹത്തിൽ വ്യാപിപ്പിക്കണം: മന്ത്രി വി. അബ്ദുറഹ്്മാൻ
1597292
Monday, October 6, 2025 2:04 AM IST
പട്ടാന്പി: ക്രിട്ടിക്കൽ കെയർ പരിശീലനം സമൂഹത്തിൽ വ്യാപിപ്പിക്കേണ്ടത് അനിവാര്യമാണെന്നു കായികമന്ത്രി വി അബ്ദുറഹ്്മാൻ.
ശ്രദ്ധ സേഫ് ഹാൻഡ്സ് ഫസ്റ്റ് എയ്ഡ് ആൻഡ് എമർജൻസി കെയർ ട്രെയിനിംഗിന്റെ സൗജന്യ അടിയന്തര പ്രാഥമിക ശുശ്രൂഷ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മുഹമ്മദ് മുഹ്സിൻ എംഎൽഎ അധ്യക്ഷനായി.
പട്ടാമ്പി എസ്എൻജിഎസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ, പട്ടാമ്പി നഗരസഭാ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.ടി.വി റോഷ്, താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് സി. ഹരിദാസ്, ശ്രദ്ധ കോ- ഓർഡിനേറ്റർ എം. മുഹമ്മദ് റഫീഖ്, ജനപ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ, ക്ലബ്ബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.