റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ മണ്ണാർക്കാട് താലൂക്ക് സമ്മേളനം
1597512
Tuesday, October 7, 2025 12:34 AM IST
മണ്ണാർക്കാട്: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ മണ്ണാർക്കാട് താലൂക്ക് സമ്മേളനം എൻ. ഷംസുദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് രാമചന്ദ്രൻ തച്ചമ്പാറ അധ്യക്ഷനായി. ബയോമെട്രിക് സംവിധാനത്തിലൂടെ റേഷൻ വിതരണം ആരംഭിച്ച് ഏഴു വർഷം പിന്നിട്ടിട്ടും വേതന പാക്കേജ് പുതുക്കാൻ സർക്കാർ തയാറായിട്ടില്ല. സെയിൽസ്മാൻ മാർക്ക് വേതനം നടപ്പാക്കാനും സർക്കാർ ഇതുവരെ തയാറായിട്ടില്ലെന്നും സമ്മേളനം കുറ്റപ്പെടുത്തി. റേഷൻ ക്ഷേമനിധിയിൽ നിന്ന് യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നും സമ്മേളനത്തിൽ ചർച്ചയായി.
നേതാക്കളായ വി. അജിത് കുമാർ, ശിവദാസ് വേലിക്കാട്, വി. സുന്ദരൻ, സി.ജെ. രമേഷ്, കെ. ശിവദാസ്, എം. രാധാകൃഷ്ണൻ, സി.എച്ച്. അബ്ദുൾ റഷീദ്, വിഷ്ണുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി വി. സുന്ദരൻ- പ്രസിഡന്റ്, സി.ജെ. രമേഷ്- സെക്രട്ടറി, എം. മുഹമ്മദ് കാസിം- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
അട്ടപ്പാടി താലൂക്ക് പ്രസിഡന്റായി കുഞ്ഞുമൊയ്തു, സെക്രട്ടറിയായി സി.എച്ച്. അബ്ദുൽ റഷീദ് എന്നിവരെയും തെരഞ്ഞെടുത്തു.