കേരള കോൺഗ്രസ്-എം ജന്മദിനാഘോഷം
1597522
Tuesday, October 7, 2025 12:34 AM IST
വടക്കഞ്ചേരി: കേരള കോൺഗ്രസ്-എം വടക്കഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അറുപത്തിഒന്നാമത് ജന്മദിനം ആഘോഷിച്ചു. മയൂഖഹാളിൽ നടന്ന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ടൈറ്റസ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയ് കുന്നത്തേടത്ത് അധ്യക്ഷത വഹിച്ചു.
സംസ്ഥാനകമ്മിറ്റി മെംബർ എം.ടി. ജോസഫ് മറ്റത്തിൽ പതാക ഉയർത്തി. തരൂർ നിയോജകമണ്ഡലം പ്രസിഡന്റ് സണ്ണി നടയത്ത്, ജില്ലാ സെക്രട്ടറിമാരായ തോമസ് ജോൺ കാരുവള്ളിൽ, ബിജു പുലിക്കുന്നേൽ, ജോസ് വടക്കേക്കര, സന്തോഷ് അറയ്ക്കൽ, മണ്ഡലം സെക്രട്ടറി സോണി ഇരുവേലിക്കുന്നേൽ പ്രസംഗിച്ചു.
വന്യമൃഗശല്യം തടയാൻ സർക്കാർ കൈക്കൊണ്ട നടപടികൾ വേഗത്തിലാക്കി കർഷകരെ രക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തെരുവുനായ് ശല്യം നിയന്ത്രിക്കുക, പാലക്കാട് - അങ്കമാലി ഹൈവേയിലെ അടിപ്പാതകളുടെ നിർമാണം ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ആമക്കുളത്തെ സെമിത്തേരി റോഡിന് 20 ലക്ഷം രൂപ അനുവദിച്ച പി.പി. സുമോദ് എംഎൽഎയെ സമ്മേളനം അഭിനന്ദിച്ചു.