രാഷ്ട്രീയത്തിലൂടെ പണമുണ്ടാക്കലാണ് സഖാക്കളുടെ ലക്ഷ്യം: ജോസ് വള്ളൂർ
1597280
Monday, October 6, 2025 2:04 AM IST
ചിറ്റൂർ: കേരളത്തിലെ വികസന പ്രവർത്തനം പണസമ്പാദനത്തിന് തെരഞ്ഞെടുത്ത സഖാക്കൾ ഏത് ഇടപാട് എവിടെ നടന്നാലും സമ്പത്ത് വാരിക്കൂട്ടണം എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയത്തിൽപ്രവർത്തിക്കുന്നതെന്നു തൃശൂർ മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ.
സുമേഷ് അച്യുതൻ നയിക്കുന്ന പദയാത്രയുടെ പൊൽപ്പുള്ളി പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാഥ വൈസ് ക്യാപ്റ്റൻ എ. രാമൻകുട്ടി സ്വാഗതവും ബ്ലോക്ക് അംഗം അബ്ദുൾ കലാം അധ്യക്ഷതയും വഹിച്ചു.
മുൻ ഡിസിസി സെക്രട്ടറി കെ.ഐ. അബാസ്, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ. മോഹനൻ, പഞ്ചായത്ത് മെംബർമാരായ സക്കീർഹുസൈൻ, പ്രേമ, എ. രാഘവർ പ്രസംഗിച്ചു.