ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ആലത്തൂർ യൂണിറ്റ് ജനറൽ ബോഡി യോഗം
1597511
Tuesday, October 7, 2025 12:34 AM IST
ആലത്തൂർ: ഭക്ഷണ വിതരണ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളെയും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ നിയമം നടപ്പാക്കണമെന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ആലത്തൂർ യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സി. സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി. ശ്രീജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എം. ഷിനോജ് റഹ്്മാൻ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ചിന്മയാനന്ദൻ, റിയാസ് പട്ടാമ്പി, ജില്ലാ സെക്രട്ടറി ഫസൽ റഹ്്മാൻ, ട്രഷറർ സുബൈർ പട്ടാമ്പി, വർക്കിംഗ് പ്രസിഡന്റ് സഫീർ, വൈസ് പ്രസിഡന്റ് കെ. ശ്രീനിവാസൻ, ജോയിന്റ് സെക്രട്ടറി എൻ.സി. സുനു, യൂണിറ്റ് സെക്രട്ടറി യു. സജീർ, ട്രഷറർ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
എസ്എസ്എൽസി, പ്ലസ് ടു വിജയികളായ യൂണിറ്റ് അംഗങ്ങളുടെ മക്കൾക്ക് ഉപഹാരം നൽകി. ടി. ശ്രീജൻ- പ്രസിഡന്റ്, യു. സജിർ- സെക്രട്ടറി, കെ. ഗോപലകൃഷ്ണൻ- ട്രഷറർ എന്നിവരടങ്ങുന്ന ഭരണസമിതിയെ തെരഞ്ഞെടുത്തു.