ഗുരുജ്യോതി അധ്യാപക അവാർഡ് പി. ഭാസ്കരന്
1597076
Sunday, October 5, 2025 6:49 AM IST
കല്ലടിക്കോട്: കവയിത്രി സുഗതകുമാരിയുടെ സ്മരണാർഥം പ്രവർത്തിച്ചുവരുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാഭ്യാസ ഓൺലൈൻ ചാനലായ പള്ളിക്കൂടം ടിവിയുടെ സഹകരണത്തോടെ ലോക അധ്യാപകദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മികച്ച അധ്യാപകർക്ക് നൽകിവരുന്ന ഗുരുജ്യോതി അധ്യാപക അവാർഡ് കരിമ്പ ഗവ. ഹയർസെക്കൻഡറി സ്കൂൾ മലയാളം അധ്യാപകനായ പി. ഭാസ്കരന് ലഭിച്ചു. 10001 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. കഴിഞ്ഞ 30 വർഷമായി അധ്യാപന രംഗത്തും സാംസ്കാരിക കലാ മേഖലകളിലും കൈവരിച്ച നേട്ടങ്ങളാണ് ഭാസ്കരൻ മാഷിന് അവാർഡ് നേടിക്കൊടുത്തത്.