നാട്ടാനയും ക്ഷേമവും ശില്പശാല
1597517
Tuesday, October 7, 2025 12:34 AM IST
പാലക്കാട്: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി പാലക്കാട് സാമൂഹ്യ വനവത്കരണ വിഭാഗം നാട്ടാനയും ക്ഷേമവും ശില്പശാല ഒലവക്കോട് ആരണ്യഭവനിൽ സംഘടിപ്പിച്ചു.
പാലക്കാട് ഡെപ്യൂട്ടി കളക്ടർ ആൻഡ് എഡിഎം കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സുമു സ്കറിയ അധ്യക്ഷത വഹിച്ചു.
ജില്ലാ വെറ്ററിനറി ഓഫീസർ ഡോ.എൻ. രാധാകൃഷ്ണൻ, കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ. പരമേശ്വരൻ, കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി ജില്ലാ സെക്രട്ടറി പി. ബാലഗോപാൽ, ആനപ്രേമി സംഘം ജില്ലാ പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങൽ, റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ.പി. ജിനീഷ്, വി. വിവേക് എന്നിവർ പ്രസംഗിച്ചു.
മണ്ണുത്തി വെറ്ററിനറി കോളജിലെ സെന്റർ ഫോർ എലിഫന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ.ടി.എസ്. രാജീവ് , ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഫീസർ ബി.എസ്. ഭദ്രകുമാർ , പാലക്കാട് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. ഡേവിഡ് എബ്രഹാം, ആന തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി മനോജ് അയ്യപ്പൻ എന്നിവർ ക്ലാസുകളെടുത്തു.