സ്ഫോടക വസ്തുക്കൾ കടത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ
1597285
Monday, October 6, 2025 2:04 AM IST
മണ്ണാർക്കാട്: അട്ടപ്പാടിയിലേക്ക് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.
കഴിഞ്ഞമാസം 13ന് ആനമൂളിയിലാണ് സംഭവം. കേസിൽ രണ്ടുപേരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട്ടിൽ നിന്നും സ്ഫോടക വസ്തുക്കൾ മറ്റു പ്രതികൾക്ക് എത്തിച്ചു നൽകുന്ന മുഖ്യപ്രതി ചെർപ്പുളശ്ശേരി തൃക്കടീരി കുറ്റിക്കോട് നറുക്കാൻചിറ സിദ്ദിഖലി (46) ആണ് ഇപ്പോൾ അറസ്റ്റിലായത്. മണ്ണാർക്കാട് സബ് ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡുചെയ്തു. ഓട്ടോ ഡ്രൈവർ സന്ദീപ്, പട്ടാമ്പി സ്വദേശി നാസർ എന്നിവരാണ് മുമ്പ് അറസ്റ്റിലായത്.
പുതൂർ സബ് ഇൻസ്പെക്ടർ സാലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് സന്ദീപ് അറസ്റ്റിലായത്. ഓട്ടോറിക്ഷയുടെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന ജലാറ്റിൻ സ്റ്റിക്കുകളും മറ്റ് വസ്തുക്കളും പോലീസ് കണ്ടെടുത്തിരുന്നു.