സൗജന്യ പ്രഥമശുശ്രൂഷാ പരിശീലനത്തിന് ഇന്നു തുടക്കം
1597074
Sunday, October 5, 2025 6:49 AM IST
പാലക്കാട്: അടിയന്തര സാഹചര്യങ്ങളിൽ പ്രാഥമിക ശുശ്രൂഷ സഹായകരമാക്കാനായി ‘ശ്രദ്ധ സേഫ് ഹാൻഡ്സ്’ പരിശീലന പരിപാടിക്ക് പട്ടാന്പിയിൽ ഇന്നു തുടക്കമാകും. പരിപാടി കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുഹ്സിൻ എംഎൽഎ അധ്യക്ഷനാകും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ പട്ടാന്പി എസ്എൻജിഎസ് കോളജിലാണ് പരിശീലനം.
അടിയന്തരഘട്ടങ്ങളിൽ ആംബുലൻസിനോ വൈദ്യസഹായത്തിനോ വേണ്ടി കാത്തുനിൽക്കാതെ സഹായഹസ്തം നൽകാൻ പൊതുജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് എംഎൽഎയുടെ നേതൃത്വത്തിൽ ശ്രദ്ധ സേഫ് ഹാൻഡ്സ് പരിശീലന പദ്ധതി നടപ്പാക്കുന്നത്. പ്രഥമശുശ്രൂഷ (ഫസ്റ്റ് എയ്ഡ്), സിപിആർ (കാർഡിയോ പൾമണറി റിസസിറ്റേഷൻ) തുടങ്ങിയ സമഗ്രമായ പരിശീലനമാണ് ആസ്റ്റർ മെഡിസിറ്റിയുമായി സഹകരിച്ച് നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോണ്: 80785 70070.