തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം നാടിനു സമർപ്പിച്ചു
1597291
Monday, October 6, 2025 2:04 AM IST
തൃത്താല: തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ പുതുതായി നിർമാണം പൂർത്തീകരിച്ച പഞ്ചായത്ത് ഓഫീസ് കെട്ടിടം മന്ത്രി എം.ബി. രാജേഷ് നാടിനു സമർപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 19.66 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. മനോമോഹൻ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാധിക രതീഷ്, ഷെറീന ടീച്ചർ, പി.എസ്. സുരേഷ് ബാബു, വി.ആർ. രേഷ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. ശ്രീലത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.പി. സുരേഷ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.