കായിക കിറ്റുകൾ വിതരണം ചെയ്തു
1597075
Sunday, October 5, 2025 6:49 AM IST
പാലക്കാട്: കൊടുവായൂർ ഗ്രാമപഞ്ചായത്ത് കായിക ക്ലബ്ബുകൾക്ക് കായിക കിറ്റുകളും, നീന്തൽതാരങ്ങൾക്ക് നീന്തൽകിറ്റുകളും വിതരണം ചെയ്തു.
കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ നീന്തൽ പരിശീലകൻ സുരേഷിനെയും ദേശീയ-അന്തർദേശീയ തലങ്ങളിൽ നേട്ടം കൈവരിച്ച നീന്തൽ താരങ്ങളെയും ആദരിച്ചു. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 60,000 രൂപ അടങ്കൽ തുകയിൽ 13 സ്പോർട്സ് ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റുകളും 50,000 രൂപ അടങ്കൽ തുകയിൽ ഇരുന്നൂറോളം നീന്തൽ താരങ്ങൾക്ക് നീന്തൽ കിറ്റുകളുമാണ് വിതരണം ചെയ്തത്.
പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രേമ സുകുമാരൻ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ആറുമുഖൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ. ശബരീശൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് വി. മഞ്ജു സച്ചിദാനന്ദൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് പി. ശാന്തകുമാരി, ഭരണസമിതി അംഗങ്ങളായ കാജാ ഹുസൈൻ, എൻ. അബ്ബാസ്, പി.ആർ. സുനിൽ, കെ. ഷീല, എ. മുരളീധരൻ, കെ. കുമാരി, അസിസ്റ്റന്റ് സെക്രട്ടറി വി. ശ്രീലേഖ എന്നിവർ പങ്കെടുത്തു.