നഗരസഭാ കൗൺസിലർ ടി.ആർ. സെബാസ്റ്റ്യന് വടക്കേക്കര നിവാസികളുടെ ആദരം
1597290
Monday, October 6, 2025 2:04 AM IST
മണ്ണാർക്കാട്: നഗരസഭയിലെ വാർഡ് എട്ട് വടക്കേക്കര നിവാസികൾ സ്നേഹാദരങ്ങൾ ചാർത്താൻ ഒത്തുകൂടി. വാർഡിലെ കാരണവരും എല്ലാവരുടെയും ഗുരുവുമായ ഭാസ്കരപണിക്കർ കൗൺസിലർ ടി.ആർ. സെബാസ്റ്റ്യനെ ഷാളണിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. അനാർക്കോട്ടിൽ രാജൻ മുഖ്യപ്രഭാഷണം നടത്തി. അച്ചൻ മാത്യൂ, നാരായണൻ, രാമകൃഷ്ണൻ, ചന്ദ്രൻ, വൈഷ്ണവി, അഞ്ജന മോൾ, സത്യഭാമ, മിനി, രശ്മി, പാർവ്വതി തുടങ്ങിവർ പ്രസംഗിച്ചു. നാഗരാജൻ അധ്യക്ഷത വഹിച്ചു. അങ്കണവാടി ടീച്ചർ അരുണ സ്വാഗതം പറഞ്ഞു. തങ്കമണി ടീച്ചർ നന്ദി പറഞ്ഞു. 2000 ഒക്ടോബർ അഞ്ചിന് മണ്ണാർക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ചാർജെടുത്തതു മുതൽ ഇതുവരെയുള്ള വികസന പ്രവർത്തനങ്ങളെക്കുറിച്ച് ടി.ആർ. സെബാസ്റ്റ്യൻ മറുപടിയിൽ സൂചിപ്പിച്ചു.