മലമ്പുഴയിൽ കുപ്പിവെള്ള പ്ലാന്റ് തുടങ്ങണം: എഐടിയുസി
1597516
Tuesday, October 7, 2025 12:34 AM IST
പാലക്കാട്: കേരള വാട്ടർ അഥോറിറ്റിയുടെ ചുമതലയിൽ മലമ്പുഴ, ആലുവ, തൃശൂർ പീച്ചി, മാവൂർ, ഇടുക്കി എന്നിവിടങ്ങളിൽ കുപ്പിവെള്ള പ്ലാന്റുകൾ ആരംഭിക്കണമെന്നും 16 കോടി രൂപ ഉപയോഗിച്ച് കേരള വാട്ടർ അഥോറിറ്റി നിർമിച്ച അരുവിക്കരയിലെ ബോട്ടിൽ വാട്ടർ പ്ലാന്റ് തിരിച്ചേൽപ്പിക്കണമെന്നും ഓൾ കേരള വാട്ടർ അഥോറിറ്റി എംപ്ലോയീസ് യൂണിയൻ (എഐടിയുസി ) സംസ്ഥാന ക്യാമ്പ് ആവശ്യപ്പെട്ടു. ക്യാമ്പിനോടനുബന്ധിച്ചു നടന്ന സുവർണജൂബിലി സമ്മേളനം എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് ജി.എസ്. ജയലാൽ എംഎൽഎ അധ്യക്ഷത വഹിച്ചു.