വിമാനയാത്രയുടെ നിർവൃതിയിൽ വിദ്യാർഥികൾ
1597278
Monday, October 6, 2025 2:04 AM IST
കൊഴിഞ്ഞാമ്പാറ: സ്കൂൾ സോഷ്യൽ സർവീസ് സ്കീം യൂണിറ്റിന്റെ പഠനയാത്രയുടെ ഭാഗമായി പുതുമയാർന്ന അനുഭവം പങ്കുവച്ച് പൊതുവിദ്യാലയത്തിലെ വിദ്യാർഥികൾ.
കൊഴിഞ്ഞാമ്പാറ ജിയുപിഎസിലെ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സേലത്തുനിന്ന് കൊച്ചിയിലേക്ക് ഒന്നരമണിക്കൂർ ദൈർഘ്യമുള്ള വിമാനയാത്ര നടത്തി. പ്രധാന അധ്യാപകനായ എ. ഉമ്മർ ഫാറൂഖിന്റെ നേതൃത്വത്തിൽ എസ്എസ്എസ് വിദ്യാർഥികളും,അധ്യാപകരായ ബിന്ദു, രാജേഷ്കുമാർ, ശിവൻ, ജൊഹറ, ചന്ദ്രക്കല, രമാദേവി, തനൂജ എന്നിവരും പിടിഎ മെംബറായ മുഹമ്മദ് റാഫി, അനധ്യാപകരും പങ്കെടുത്തു.
എറണാകുളത്ത് തൃപ്പൂണിത്തുറ പൈതൃകം മ്യൂസിയം, റെയിൽ മെട്രോ, വാട്ടർ മെട്രോ, ഫോർട്ട് കൊച്ചി, വല്ലാർപാടം ടെർമിനൽ എന്നിവയും സന്ദർശിച്ചു.