ഇരട്ടയാര്‍ സെന്റ് തോമസ് സ്കൂളിൽ പൂര്‍വവിദ്യാര്‍ഥി മഹാസംഗമം
1454476
Thursday, September 19, 2024 11:31 PM IST
കട്ടപ്പന: ഇരട്ടയാർ സെന്റ് തോമസ് സ്കൂളിൽനിന്ന് 1962 മുതല്‍ 2023 വരെ പഠിച്ചിറങ്ങിയ വിദ്യാർഥികളുടെയും പഠിപ്പിച്ച അധ്യാപകരുടെയും മഹാസംഗമം നടന്നു. രജിസ്ട്രേഷനും ബാച്ച് സംഗമത്തിനുംശേഷം പാരിഷ് ഹാളിൽ നടന്ന പൊതുസമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഭദ്രാവതി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. മോൺ. ജോസ് കരിവേലിക്കല് ഉപഹാരം സമ്മാനിച്ചു.
ഫാ. ലൂക്ക് തച്ചാപറമ്പില്‍ മുന്‍ അധ്യാപകരെ ആദരിച്ചു. തുടര്‍ന്ന് സ്നേഹവിരുന്നും മ്യൂസിക്കല്‍ ഫ്യൂഷനും നടന്നു. സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ 12 കുട്ടികൾക്കുള്ള പഠന സ്കോളർഷിപ് സ്കൂൾ മാനേജർ മോൺ. ജോസ് കരിവേലിക്കൽ ഏറ്റുവാങ്ങി.
മുന്‍നിര പ്രവര്‍ത്തകരെയും സ്പോണ്സര്മാരെയും ഉപഹാരം നല്കി ആദരിച്ചു. തുടർന്ന് കവി മുരുകന് കാട്ടാക്കടയുടെ കാവ്യസന്ധ്യ അരങ്ങേറി. പൂര്‍വ വിദ്യാര്‍ഥി സംഗമത്തിൽ പ്രസിഡന്റ് ജിന്സണ് വര്‍ക്കി അധ്യക്ഷത വഹിച്ചു. തുടർന്ന് ഗായകന് ജാസി ഗിഫ്റ്റിന്റെ മ്യൂസിക്കല്‍ ആന്‍ഡ് കോമഡി മെഗാനൈറ്റ് അരങ്ങേറി.
ആയിരങ്ങളാണ് പരിപാടിയിൽ പങ്കെടുക്കാനും ആസ്വദിക്കാനുമായി എത്തിയത്. ഭാരവാഹികളായ റോണി ഏബ്രഹാം, ജിന്സണ് വര്‍ക്കി, പി.പി. വിനോദ്, എ.കെ. ഷാജിമോൻ, ബിന്ദു ഷിബു, സജിദാസ് മോഹന്‍, ബീയമ്മ മാത്യു, ബിനോയി തറക്കുന്നേൽ, കിരണ്‍ ജോര്‍ജ് തുടങ്ങിയവർ നേതൃത്വം നല്കി..