ഉടുന്പന്നൂർ: കൃഷിയിടത്തിൽ വെള്ളം പന്പു ചെയ്യാൻ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് വിൽപ്പന നടത്തിയ പ്രതികളെ പോലീസ് അറസ്റ്റു ചെയതു. ചീനിക്കുഴി കാവുപാറ കൊന്പിക്കര അഖിൽ സോമൻ (26), ഇടമറുക് എല്ലാപ്പുഴ കൊച്ചുവീട്ടിൽ സന്തോഷ്(57) എന്നിവരെയാണ് കരിമണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഉടുന്പന്നൂർ മഞ്ചിക്കല്ല് കരിമരുതുംകുന്നേൽ ശശിധരൻ എന്നയാളുടെ പുരയിടത്തിലെ മോട്ടോർ പുരയിൽ സൂക്ഷിച്ചിരുന്ന 12,000 രൂപ വിലവരുന്ന മോട്ടോറാണ് മോഷണം പോയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മോഷണ വിവരം വീട്ടുകാർ പോലീസിനെ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ പ്രതികളെ പിടി കൂടിയത്.